ദോഹ: ഇറാനില്‍ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ഖത്തറിലെ സ്ഥിതി സുസ്ഥിരവും സുരക്ഷിതവുമായി തുടരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തെ ആഭ്യന്തര സുരക്ഷാ തലത്തില്‍ ആശങ്കയുടെ സൂചനകളൊന്നുമില്ലെന്നും സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലെന്നും മന്ത്രാലയം അറിയിച്ചു.
പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും തടസ്സമില്ലാത്ത സേവനങ്ങള്‍ നിലനിര്‍ത്തുന്നതിനുമായി, ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച്, യോഗ്യതയുള്ള സുരക്ഷാ അധികാരികള്‍ 24 മണിക്കൂറും സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ വ്യക്തമാക്കി.
അംഗീകൃത ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കുക, കിംവദന്തികളോ അജ്ഞാത സന്ദേശങ്ങളിളോ വ്യാജ വാര്‍ത്തകളോ ശ്രദ്ധക്കരുത്, സ്ഥിരീകരിക്കാത്ത വാര്‍ത്തകളോ വീഡിയോ ക്ലിപ്പുകളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം, അപ്ഡേറ്റുകള്‍ യഥാസമയം മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകള്‍ വഴി അറിയിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
