ടെഹ്‌റാന്‍: ഇറാനിലെ വിവിധ ഭാഗങ്ങളില്‍ ഉഗ്രസ്‌ഫോടനം. ടെഹ്റാനില്‍ നടന്ന ഇസ്രായേല്‍ ആക്രമണം ഇറാന്‍ സ്റ്റേറ്റ് ടിവി സ്ഥിരീകരിച്ചു. രാജ്യത്തിനെതിരെ ‘സയണിസ്റ്റ് ഭരണകൂടത്തിന്റെ വ്യോമാക്രമണം’ എന്നാണ് ഇറാന്‍ ടിവി ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇസ്ഫഹാനിലും മറ്റ് നഗരങ്ങളിലും സ്‌ഫോടനങ്ങള്‍ കേട്ടതായാണ് റിപ്പോര്‍ട്ട്.
ആശുപത്രികള്‍ ജാഗ്രതയിലാണെന്നും ആംബുലന്‍സുകള്‍ അയച്ചതായും ഇറാന്‍ ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. അതേസമയം ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണവും കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല.
ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് ശേഷം ഇറാഖ് വ്യോമാതിര്‍ത്തി അടച്ചതായി ഇറാഖ് വാര്‍ത്താ ഏജന്‍സി ഐഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് പിന്നാലെ രാജ്യമെമ്പാടും അടിയന്തരാവസ്ഛ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ രാജ്യങ്ങള്‍ വ്യോമാതിര്‍ത്തികള്‍ അടച്ചു. ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിമാനക്കമ്പനികളും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
