ദോഹ: ഖത്തറിലും മിസൈലാക്രമണം. ഇറാനില്‍ നിന്ന് വിക്ഷേപിച്ച മിസൈലുകള്‍ വിജയകരമായി പ്രതിരോധിച്ചതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദോഹയില്‍ രണ്ട് വലിയ സ്‌ഫോടനങ്ങള്‍ കേട്ടതായാണ് റിപ്പോര്‍ട്ട്.എല്ലാ മിസൈലുകളും ഖത്തറില്‍ എത്തുന്നതിനുമുമ്പ് തടഞ്ഞതായും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. മുന്‍കൂട്ടിയുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എല്ലാ മിസൈലുകളും വെടിവച്ചുവീഴ്ത്തിയതായും പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാനും ഏതെങ്കിലും ബാഹ്യ ഭീഷണിയെ ശക്തമായി നേരിടാനും ഖത്തര്‍ സായുധ സേനയ്ക്ക് പൂര്‍ണ്ണ ശേഷിയുണ്ടെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നിലവിലെ സുരക്ഷാ സാഹചര്യം സുസ്ഥിരവും പൂര്‍ണ്ണ നിയന്ത്രണത്തിലുമാണെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.എല്ലാവരും ശാന്തരായിരിക്കാനും സുരക്ഷാ അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ആവര്‍ത്തിച്ചു. ഔദ്യോഗിക പ്രസ്താവനകളെയും വിവരങ്ങളെയും മാത്രം ആശ്രയിക്കാനും എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. നിലവിലെ സുരക്ഷാ സാഹചര്യം സുസ്ഥിരമാണെന്നും പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
ഖത്തറിലും മിസൈല്‍ ആക്രമണം; ഇറാന്‍ മിസൈലുകള്‍ പ്രതിരോധിച്ചതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം
