ഖത്തറിലെ ഇറാന്‍ ആക്രമണം; നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം

IMG 20260228 WA0040

ദോഹ: ഖത്തറില്‍ നടന്ന ഇറാന്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഖത്തറിലെ വിവധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വിജയകരമായി തടഞ്ഞതിനാല്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

രാജ്യത്തെ റസിഡന്‍ഷ്യല്‍ ഏരിയകളില്‍ നടന്ന ആക്രമണത്തില്‍ പരിക്കുകളോ ഭൗതിക നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രാഥമിക ഫീല്‍ഡ് സര്‍വേയില്‍ കണ്ടെത്തിയതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും സംഭവവികാസങ്ങള്‍ നിരീക്ഷിക്കാന്‍ പ്രതികരണ സംഘങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികാരികള്‍ സ്ഥിരീകരിച്ചു.

img 20260228 wa00412078714403825469721

അതേസമയം അജ്ഞാത വസ്തുക്കളെയോ അവശിഷ്ടങ്ങളെയോ സമീപിക്കുന്നത് ഒഴിവാക്കണമെന്നും, അവയെ സ്പര്‍ശിക്കുകയോ നീക്കുകയോ ചെയ്യരുതെന്നും, 999 എന്ന നമ്പറില്‍ വിളിച്ച് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

കിംവദന്തികളോ വ്യാജ വാര്‍ത്തകളോ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം നേടണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു. അപ്ഡേറ്റുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് യോഗ്യതയുള്ള അധികാരികള്‍ അവ നല്‍കുന്നതായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading