അബുദാബി: യുഎഇയില്‍ മരുന്നുകള്‍ സ്‌കൂളില്‍ കൊടുത്തുവിടാന്‍ കുറിപ്പടി നിര്‍ബന്ധമാക്കി. ഡോക്ടറുടെ കുറിപ്പടിയില്ലാത്ത മരുന്നുകള്‍ സ്‌കൂളിലേക്കു കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തി. വിദ്യാര്‍ഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് നടപടിയെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.
ഇതുസംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്കായി സര്‍ക്കുലറും കൈമാറി. ദീര്‍ഘകാല രോഗമുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ മരുന്ന് നല്‍കണമെങ്കില്‍ യുഎഇയില്‍ ലൈസന്‍സുള്ള ഡോക്ടര്‍ നല്‍കിയ കുറിപ്പടി മാതാപിതാക്കള്‍ ഹാജരാക്കണമെന്നാണ് നിബന്ധന.
കുട്ടികള്‍ മരുന്നുകള്‍ സ്വന്തം ബാഗില്‍ സൂക്ഷിക്കാന്‍ പാടില്ല. മരുന്നുകള്‍ സ്‌കൂള്‍ ക്ലിനിക്കില്‍ ഏല്‍പ്പിച്ച് നഴ്‌സിന്റെ മേല്‍നോട്ടത്തില്‍ മാത്രം നല്‍കണം. മരുന്നുകള്‍ യഥാര്‍ഥ പായ്ക്കറ്റിലോ കുപ്പിയിലോ ആയിരിക്കണം. കുട്ടിയുടെ പേര്, നല്‍കേണ്ട അളവ്, സമയം എന്നിവ കൃത്യമായി പായ്ക്കറ്റിലും കുറിപ്പടിയിലും രേഖപ്പെടുത്തണം. സ്‌കൂളില്‍ വച്ച് മരുന്ന് നല്‍കുന്നതിനു മാതാപിതാക്കള്‍ ഒപ്പിട്ട സമ്മതപത്രം സമര്‍പ്പിക്കണം. ഇന്‍ഹേലറുകള്‍ പോലുള്ള അടിയന്തര ജീവന്‍രക്ഷാ മരുന്നുകള്‍ കൈവശം വയ്ക്കുന്നതിന് പ്രത്യേക അനുമതി വേണം എന്നിവയാണ് സര്‍ക്കുലറിലെ നിബന്ധനകള്‍.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
