ദോഹ: ഖത്തറില് അന്താരാഷ്ട്ര തേന് ഫെസ്റ്റിവല് 22 മുതല്. ഏഴാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര തേന് പ്രദര്ശനം, ജനുവരി 22 മുതല് 31 വരെ ഈസ്റ്റേണ് സ്ക്വയറില് നടക്കും. 100-ഓളം പവലിയനുകളും വിവിധ തരം തേന് ഇനങ്ങളും അനുബന്ധ ഉല്പ്പന്നങ്ങളും മേളയില് ഉണ്ടായിരിക്കും.
ഇത്തവണത്തെ മേളയില് തേനിന്റെ ഗുണനിലവാര പരിശോധനകള്ക്കായി ഒരു ഓണ്-സൈറ്റ് തേന്-പരിശോധനാ ലബോറട്ടറിയും തേനീച്ച കുത്തല് ചികിത്സിക്കുന്നതിനുള്ള ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറും ഉണ്ടായിരിക്കുമെന്നും സൂഖ് വാഖിഫ് അറിയിച്ചു. തേനീച്ച സംബന്ധിയായ ഉല്പ്പന്നങ്ങള്ക്കൊപ്പം സിദ്ര്, മനുക, സ്റ്റിംഗ്ലെസ് ബീ തുടങ്ങിയ ജനപ്രിയ ഇനങ്ങളും സ്റ്റാളുകളില് ഉണ്ടായിരിക്കും.
കൂടുതല് വാര്ത്തകള്ക്കും തൊഴിലവസരങ്ങള്ക്കും ഗള്ഫ് മലയാളി വാര്ത്താ ഗ്രൂപ്പില് ജോയിന് ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനല് ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
