ഖത്തര്‍ കായിക ദിനം; പരിപാടികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

1q 36

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഫൗണ്ടേഷന്‍ നടത്തുന്ന പരിപാടികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി 10 ന് ദേശീയ കായിക ദിനത്തോടനുബന്ധിച്ച് രാവിലെ 7 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. എല്ലാ പ്രായത്തിലുമുള്ള, കഴിവുള്ള ഓട്ടക്കാരെ ലക്ഷ്യമിട്ട് എജ്യൂക്കേഷന്‍ സിറ്റി ഓട്ടമത്സരം സംഘടിപ്പിക്കുന്നുണ്ട്.

എജ്യുക്കേഷന്‍ സിറ്റി റണ്‍, കളര്‍ റണ്‍ എന്ന പേരിലാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. മുതിര്‍ന്നവര്‍ക്കുള്ള 10 കിലോ മീറ്റര്‍, 5K, അല്ലെങ്കില്‍ 2.5K മത്സരങ്ങള്‍, കുട്ടികള്‍ക്കുള്ള 800 മീറ്റര്‍ ഓട്ടം എന്നിവ നടത്തും. താല്‍പര്യമുള്ളവര്‍ https://link.qf.org.qa/nsd-run എന്ന വെബ്സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്.

വനിതാ ഫിറ്റ്നസ് ചലഞ്ചിന്റെ നാലാമത്തെ പതിപ്പ് വീണ്ടും എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. ദി റണ്ണിംഗ് ക്ലബ് ക്യൂറേറ്റ് ചെയ്ത ഉയര്‍ന്ന ഊര്‍ജ്ജസ്വലതയും ഉദ്ദേശ്യത്തോടെ നിര്‍മ്മിച്ച ഒബ്സ്റ്റക്കിള്‍ കോഴ്സും നടക്കും. ഓരോ ടീമിലും രണ്ട് പേര്‍ പങ്കെടുക്കുന്ന 200 ടീമുകള്‍ പങ്കെടുക്കും. ഫിറ്റ്‌നസ് ചലഞ്ചില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് https://link.qf.org.qa/nsd-fit സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യണം.

12-16 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്, ഫെന്‍സിംഗ് എന്നിവയുള്‍പ്പെടെ വിവിധ കായിക ഇനങ്ങളും നടത്തും. ഓക്‌സിജന്‍ പാര്‍ക്കിലെ പ്രത്യേകം നിയുക്തമാക്കിയ ഫാമിലി സോണില്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഗെയിമുകള്‍ ഉള്‍പ്പെടുന്ന കായിക പ്രവര്‍ത്തനങ്ങള്‍ നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like