ഖത്തറില്‍ നിന്ന് ജോര്‍ജിയയിലേക്ക് പോകുന്നോ? ഇന്‍ഷുറന്‍സ് നിര്‍ബന്ധം

1q 4

ദോഹ: ഖത്തറില്‍ നിന്ന് ജോര്‍ജിയയിലേക്ക് പോകുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി ഖത്തര്‍ എയര്‍വേസ്. ജോര്‍ജിയയിലേക്ക് പോകുന്ന യാത്രക്കാര്‍ നിര്‍ബന്ധിത ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് എടുക്കണമെന്നും ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.

‘ജോര്‍ജിയയിലെ ‘ഓണ്‍ ടൂറിസം’ നിയമമനുസരിച്ച്, 2026 ജനുവരി 1 മുതല്‍ ജോര്‍ജിയയിലേക്ക് പ്രവേശിക്കുന്ന എല്ലാ വിനോദസഞ്ചാരികളും സാധുവായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പോളിസി കൈവശം വയ്‌ക്കേണ്ടതുണ്ട്’- എന്നും ഖത്തര്‍ എയര്‍വേസ് വ്യക്തമാക്കി.

ജോര്‍ജിയന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, ഇന്‍ഷുറന്‍സ് പരിരക്ഷ 30,000 ജോര്‍ജിയന്‍ ലാറിയില്‍ (ഏകദേശം 40,000 ഖത്തര്‍ റിയാല്‍) കുറയാന്‍ പാടില്ല. പോളിസി ഫിസിക്കല്‍/ ഡിജിറ്റല്‍ രൂപത്തില്‍ ജോര്‍ജിയന്‍ അല്ലെങ്കില്‍ ഇംഗ്ലീഷില്‍ ഭാഷയിലുമായിരിക്കണം.

സന്ദര്‍ശകരുടെ താമസ കാലയളവ് ഉടനീളം പോളിസിക്കും കാലാവധിയുണ്ടായിരിക്കണം. ഇന്‍ഷുറന്‍സ് കരാറിലെ കക്ഷികള്‍, വ്യക്തമാക്കിയിട്ടുള്ള പ്രദേശം, ഇന്‍ഷുറന്‍സിന്റെ വിധം, ആരംഭ- കാലഹരണ തീയതികള്‍, ഇന്‍ഷ്വര്‍ ചെയ്ത അപകടസാധ്യതകള്‍, ഇന്‍ഷുറന്‍സ് തുക, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയ വിവരങ്ങള്‍ അതില്‍ ഉണ്ടായിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം നയതന്ത്ര പാസ്പോര്‍ട്ടുകളും വിസയും കൈവശമുള്ളവര്‍, അന്താരാഷ്ട്ര ഉടമ്പടികളുടെ ഭാഗമായി രാജ്യത്ത് പ്രവേശിക്കുന്ന വ്യക്തികള്‍, അന്താരാഷ്ട്ര റോഡ് ചരക്ക്, യാത്രാ ഗതാഗതത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് നിര്‍ബന്ധിത ഇന്‍ഷുറന്‍സ് ആവശ്യകതയില്‍ നിന്ന് ഇളവ് ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading