ദുബായിലിരുന്ന് സിസിടിവി നോക്കി നാട്ടിലെ വീട്ടില്‍ നടന്ന മോഷണം കയ്യോടെ പൊക്കി മലയാളി പ്രവാസി

1q 130

കാസര്‍കോട്: പ്രവാസിയുടെ ആളില്ലാത്ത വീട്ടില്‍ അഴിച്ചുവെച്ച എസി മോഷ്ടിച്ചത് പൊലീസ് സഹായത്തോടെ തിരിച്ചെടുത്തു. കാസര്‍കോട് പൊയിനാച്ചിയിലാണ് സംഭവം. നാടോടി സ്ത്രീകള്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ എസികളാണ് തിരിച്ചെടുത്തത്. പരാതിക്കാരന്‍ കേസില്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രതികളായ പൊലീസ് താക്കീത് നല്‍കി വിട്ടയച്ചു

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പരാതിക്കാരനായ പ്രവാസിയും കുടുംബവും ദുബായിലാണ് താമസം. നാട്ടിലെ വീട്ടില്‍ ഒരു കെയര്‍ ടേക്കറെ ചുമതലപ്പെടുത്തിയിരുന്നു. സംഭവ ദിവസം ഇയാള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഈ സമയത്ത് മൂന്ന് നാടോടി സ്ത്രീകള്‍ വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് കയറി. വീടിന്റെ ചുറ്റുപാടും പരിശോധിച്ച ഇവര്‍ മുറ്റത്ത് അഴിച്ചുവെച്ചിരുന്ന എസി കണ്ടു. മൂന്ന് പേരും കൂടെ ഇത് ഉയര്‍ത്തി എടുത്ത് വീടിന് പുറത്തേക്ക് കൊണ്ടുപോയി. എന്നാല്‍ വീട്ടുടമ ഫോണ്‍ വഴി നാട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടു. വീട്ടില്‍ മോഷണം നടന്ന വിവരം ഉടന്‍ തന്നെ കെയര്‍ ടേക്കറെയും മേല്‍പ്പറമ്പ് പൊലീസിനെയും അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഈ എസി കളനാടുള്ള ആക്രിക്കടയില്‍ വിറ്റതായി കണ്ടെത്തി. ഈ കടയുടമയ്ക്ക് എസി എത്തിച്ച സ്ത്രീകളെ പരിചയമുണ്ടായിരുന്നു. ഇവരുടെ താമസസ്ഥലത്തേക്കുള്ള വിവരം പൊലീസിന് ഇയാള്‍ കൈമാറി.

മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തെങ്കിലും വീട്ടുടമ പരാതിയില്ലെന്ന് അറിയിച്ചു. എസി ആക്രിക്കടയില്‍ നിന്ന് പരാതിക്കാരന് മടക്കിനല്‍കി സംഭവം ഒത്തുതീര്‍ത്തു. പിന്നാലെ മേലില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കി മൂന്ന് സ്ത്രീകളെയും വിട്ടയക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • നോര്‍ക്കാ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല

  • മുന്‍ മന്ത്രി എം കെ മുനീറിന്റെ വീടിന് ജപ്തി ഭീഷണി

  • കേരളത്തിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 9 ന്, വോട്ടെണ്ണല്‍ മെയ് 4ന്

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading