കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് കോഴിക്കോട്, കണ്ണൂര്‍ സെക്ടറുകളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. മാര്‍ച്ച് 28 മുതല്‍ കോഴിക്കോട്ടേക്ക് ആഴ്ചയില്‍ 5 ദിവസവും ഏപ്രില്‍ ഒന്നു മുതല്‍ കണ്ണൂരിലേക്ക് ആഴ്ചയില്‍ 2 ദിവസവും സര്‍വീസ് ഉണ്ടാകും. ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചു.
കോഴിക്കോട്ടുനിന്ന് രാവിലെ 9.15ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം11.55ന് കുവൈത്തില്‍ എത്തും. കുവൈത്തില്‍നിന്ന് ഉച്ചയ്ക്ക് 12.55ന് പുറപ്പെട്ട് രാത്രി 8.25ന് കരിപ്പൂരില്‍ എത്തും. കണ്ണൂരില്‍നിന്ന് വൈകിട്ട് 5.40ന് പുറപ്പെട്ട് കുവൈത്തില്‍ രാത്രി 8.20ന് ഇറങ്ങും. തിരിച്ച് 9.20ന് കുവൈത്തില്‍നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 4.50ന് കണ്ണൂരില്‍ ഇറങ്ങും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
