ദോഹ: ഖത്തറില്‍ ഡിസംബര്‍ മാസത്തെ ഇന്ധന വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. നവംബര്‍ മാസത്തെ അപേക്ഷിച്ച് പ്രീമിയം ഗ്രേഡ് പെട്രോളിന്റെയും സൂപ്പര്‍ പെട്രോളിന്റെയും വില വര്‍ദ്ധിപ്പിച്ചു.
പ്രീമിയം ഗ്രേഡ് പെട്രോളിന് ഈ മാസം, ഡിസംബറില്‍ ലിറ്ററിന് 2 റിയാലാണ് നിരക്ക്, അതേസമയം സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 2.05 റിയാലാണ് നിരക്ക്. നവംബറില്‍ യഥാക്രമം പ്രീമിയം ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 1.95 റിയാലും സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 2.00 റിയാലുമായിരുന്നു.
അതേസമയം, ഡീസല്‍ വിലയില്‍ മാറ്റമില്ല. ഡിസംബറില്‍ ഡീസല്‍ ലിറ്ററിന് 2.05 റിയാലായി തുടരും. 2017 സെപ്റ്റംബര്‍ മുതലാണ് ഊര്‍ജ്ജ വ്യവസായ മന്ത്രാലയം അന്താരാഷ്ട്ര വിപണിയുമായി താരതമ്യപ്പെടുത്തി ഖത്തര്‍ എനര്‍ജി ഇന്ധന വില നിശ്ചയിക്കാന്‍ തുടങ്ങിയത്
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
