ഖത്തറില്‍ റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിനെച്ചൊല്ലി വിവാദം; വാണിജ്യ മന്ത്രാലയം ഇടപെടണമെന്ന് ആവശ്യം

1q 69

ദോഹ: ഖത്തറില്‍ സ്വകാര്യ സ്ഥാപനത്തില്‍ നടത്തിയ റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിനെച്ചൊല്ലി വിവദം ഉയരുന്നു. നറുക്കെടുപ്പിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിവാദമുയര്‍ന്നത്. ഒരു സ്വകാര്യ സ്ഥാപനം കാറിനായി നടത്തിയ റാഫിള്‍ നറുക്കെടുപ്പാണ് സംഭവത്തിന് ആധാരം. റാഫിള്‍ ബോക്സിന് പകരം കൈയില്‍ ഉണ്ടായിരുന്ന കൂപ്പണ്‍ പുറത്തെടുത്തതായാണ് ആരോപണം. ഇതിന് പിന്നാലെയാണ് നറുക്കെടപ്പുല്‍ കൃത്രിമത്വം ആരോപിച്ച് രംഗത്തെത്തിയത്.

സ്നാപ് ചാറ്റില്‍ പത്രപ്രവര്‍ത്തകന്‍ ഖാലിദ് ജാസിം പോസ്റ്റ് ചെയ്ത ക്ലിപ്പില്‍, വിജയിച്ച കൂപ്പണ്‍ നറുക്കെടുത്ത നിമിഷം ചിലര്‍ അസ്വാഭാവികമെന്ന് വിശേഷിപ്പിച്ചതായും കാണിക്കുന്നതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എങ്ങനെയാണ് ടിക്കറ്റ് റോബിന്റെ സ്ലീവിനുള്ളില്‍ നിന്ന് പുറത്തുവന്നത്? എന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.

വിവാദം രൂക്ഷമായതിന് പിന്നാലെ സംഭവത്തില്‍ വാണിജ്യ വ്യവസായ മന്ത്രാലയം ഇടപെടണമെന്നും അന്വേഷണം നടത്തണമെന്നും നറുക്കെടുപ്പില്‍ സുതാര്യത ഉറപ്പാക്കണമെന്നും ഉപയോക്താക്കള്‍ ആവശ്യപ്പെട്ടതായും അല്‍ ഷാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading