ദോഹ: ഖത്തര്‍ എനര്‍ജിയില്‍ നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ എനര്‍ജി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഖത്തര്‍ എനര്‍ജിയുടെ പേരും ലോഗോയും ഉപയോഗിച്ച് വ്യാജമായി നടത്തുന്ന വഞ്ചനാപരമായ ഓണ്‍ലൈന്‍ നിക്ഷേപ പദ്ധതികള്‍ക്കെതിരെയാണ് അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് ആവര്‍ത്തിച്ചത്. ഖത്തര്‍ എനര്‍ജയുടേത് എന്ന് തോന്നിപ്പിക്കും വിധം, കമ്പനിയെ അനുകരിക്കുന്ന എഐ ജനറേറ്റഡ് വീഡിയോകളും ഉള്‍പ്പെടുത്തിയതാണ് വ്യാജ പരസ്യങ്ങള്‍ പ്രചരിക്കുന്നത്.
ഇത്തരം വ്യാജ പരസ്യങ്ങളില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരില്‍ നിന്നും നേരിട്ടോ അല്ലാതെയോ പണം അഭ്യര്‍ത്ഥിക്കില്ലെന്നും ഖത്തര്‍ എനര്‍ജി വ്യക്തമാക്കി. നിക്ഷേപ ഓഫറുകളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് എല്ലാവരോടും അവ പരിശോധിക്കാനും അതോറിറ്റി അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
