ഡല്‍ഹി സ്‌ഫോടനത്തില്‍ നടുങ്ങി രാജ്യം; മരണം 12 ആയി

1q 38

ഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ രാജ്യത്ത് സുരക്ഷ ശക്തമാക്കി. ചെങ്കോട്ട സ്‌ഫോടനത്തില്‍ മരണ സംഖ്യ 12 ആയി ഉയര്‍ന്നു. അതിനിടെ പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ഫരീദാബാദ് ഭീകരസംഘത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ആണെന്നാണ് വിവരം. രണ്ട് ദിവസം മുമ്പ് ഫരീദാബാദ് ഭീകര സംഘം അറസ്റ്റിലായതോടെ അവരുടെ കൂട്ടാളിയായ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ആസൂത്രണം ചെയ്തത് ആണ് ഇന്നലത്തെ സ്‌ഫോടനം എന്നാണ് പ്രാഥമിക വിവരം. ലഭിച്ച മൃതദേഹം ഉമറിന്റേതെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ കശ്മീരിലെ വീട്ടില്‍ എത്തിയ പൊലീസ് അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഉമറിന് ഏതെങ്കിലും ഭീകര സംഘങ്ങളുമായി ബന്ധമുള്ളതായി അറിയില്ലെന്നും വീട്ടില്‍ ശാന്ത സ്വാഭാവി ആയിരുന്നു എന്നും സഹോദരന്റെ ഭാര്യ പറഞ്ഞു.

സ്ഫോടനത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള യോഗത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍, ഡല്‍ഹി പോലീസ് കമ്മീഷണര്‍, എന്‍ഐഎ ഡിജി എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സംഭവത്തിലെ ഔദ്യോഗിക വിശദീകരണം ഇതിന് ശേഷം ഉണ്ടായേക്കും.

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി തുടങ്ങി. ഇതിനിടെ, സ്‌ഫോടനത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading