അബുദാബി: യുഎഇയില്‍ ഹോംഗ് തായ് ഹെര്‍ബല്‍ ഇന്‍ഹേലര്‍ തിരിച്ചുവിളിച്ചു. പ്രാദേശികമായി വിതരണം ചെയ്ത നിരവധി ബാച്ചുകളില്‍ സൂക്ഷ്മജീവികളുടെ സാന്നിദ്യം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് തീരുമാനമെന്ന് എമിറേറ്റ്‌സ് ഡ്രഗ് അതോറിറ്റി (ഇഡിഎ) അറിയിച്ചു. തായ് നിര്‍മ്മിത ഉല്‍പ്പന്നമായ ‘ഹോങ് തായ് ഹെര്‍ബല്‍ ഇന്‍ഹേലര്‍ (യാഡോം)’ ഇന്‍ഹേലറാണ് വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.
തായ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്ഡിഎ) ഔദ്യോഗിക മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ തീരുമാനം. ഗുണനിലവാര നിയന്ത്രണ യൂണിറ്റ് നടത്തിയ ലബോറട്ടറി പരിശോധനകളില്‍ ഒന്നിലധികം സാമ്പിളുകളില്‍ ഇന്‍ഹേലറുകള്‍ക്കുള്ള അന്താരാഷ്ട്ര സുരക്ഷാ പരിധി കവിയുന്ന സൂക്ഷ്മജീവികളുടെ അളവ് അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇത് ഉപയോക്താക്കള്‍ക്ക് ആരോഗ്യപരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നതായും അധികൃതര്‍ പറഞ്ഞു.
ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കാന്‍ ബാധിക്കപ്പെട്ട ബാച്ചുകള്‍ക്ക് പുറമെ ഉല്‍പ്പന്നം പൂര്‍ണ്ണമായും വിപണിയില്‍ നിന്ന് പിന്‍വലിക്കാനും ഇഡിഎ ഉത്തരവിട്ടു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെ എല്ലാ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും ഉല്‍പ്പന്നം നീക്കം ചെയ്യുന്നത് ഉറപ്പാക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
