ഖത്തറില്‍ പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്ന സ്ഥാപനത്തിനെതിരെ നടപടി

1q 36

ദോഹ: ഖത്തറില്‍ പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്ന ഒരു സ്ഥാപനത്തിനെതിരെ നടപടിയുമായി ആരോഗ്യ മന്ത്രാലയം. മനുഷ്യ ഉപഭോഗത്തിനായുള്ള ഭക്ഷണം നിരീക്ഷിക്കുന്നതിനുള്ള നിയന്ത്രണവും അതിന്റെ ഭേദഗതികളും സംബന്ധിച്ച 1990 ലെ 8-ാം നമ്പര്‍ നിയമം ലംഘിച്ചതിനാണ് നടപടി. സ്ട്രീറ്റ് 781 ലെ ഏരിയ 56 ലെ പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്ന ഭക്ഷ്യ സ്ഥാപനമാണ് ആരോഗ്യ മന്ത്രാലയം അടപ്പിച്ചത്. 15 ദിവസത്തേക്ക് കട അടച്ചുപൂട്ടുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഡിസ്ട്രിക്റ്റ് 57 ലെ സ്ട്രീറ്റ് 647ല്‍ നിയമലംഘനത്തെ തുടര്‍ന്ന് ഒരു കഫറ്റീരിയയും ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like