ഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ രാജ്യത്തുടനീളം പരിശോധന ശക്തമാക്കി. വിമാനത്താവളങ്ങളിലും പരിശോധന നടത്തും. സംഭവത്തില്‍ എന്‍ഐഎ ഏറ്റെടുക്കും. ചാവേര്‍ ആക്രമണ സാധ്യതയാണ് അന്വേഷിക്കുന്നത്.
അതേസമയം പൊട്ടിത്തെറിച്ച ഹുണ്ടായ് ഐ20 കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മൂന്ന് മണിക്കൂറോളം ഈ വാഹനം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്നതായാണ് ദൃശ്യങ്ങള്‍.
കേരളത്തിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിജിപിയാണ് നിര്‍ദേശം നല്‍കിയത്. വിവിധയിടങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും പരിശോധന നടത്തും. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും പരിശോധന നടത്തും.
ഇന്നലെ വൈകിട്ട് 6.52നായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം കാറില്‍ സ്‌ഫോടനം നടന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
