ചെന്നൈ: ടിക്കറ്റും ബുക്ക് ചെയ്ത് എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ യാത്രക്കാരനെ തടഞ്ഞ് ജീവനക്കാര്‍. തുടര്‍ന്ന് യാത്രക്കാരന് 1.1 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. പാസ്പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമാണുള്ളതെന്നും യാത്ര രേഖയില്‍ രണ്ട് വാക്കുകളുള്ള പേര് ഉണ്ടായിരിക്കണമെന്നും പറഞ്ഞാണ് ജീവനക്കാര്‍ യാത്ര നിഷേധിച്ചത്. 2023 ഫെബ്രുവരി 9ന് മോസ്‌കോയില്‍ നിന്ന് ദുബായിലേക്ക് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഗള്‍ഫ് എയറിലാണ് സംഭവം.
ചെന്നൈ സ്വദേശിക്കാണ് വിമാനത്തില്‍ കയറാന്‍ ജീവനക്കാര്‍ അനുമതി നിഷേധിച്ചത്. ജീവനക്കാരുടെ സേവനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി യാത്രക്കാരന് നഷ്ടപരിഹാരമായി എയര്‍ലൈന്‍സ് 1.1 ലക്ഷം രൂപ നല്‍കണമെന്ന് ചെന്നൈയിലെ ഉപഭോക്തൃ ഫോറം ബുധനാഴ്ച ഉത്തരവിട്ടു. വേപ്പേരി സ്വദേശിയും മുന്‍ എംഎല്‍എയും അഭിഭാഷകനുമായ നിസാമുദ്ദീന്‍ നല്‍കിയ പരാതിയിലാണ് വിധി.
അടുത്ത ദിവസം നടക്കാനിരുന്ന അത്യാവശ്യ മീറ്റിംഗിനായി യാത്ര ചെയ്യേണ്ടതായിരുന്നു അദ്ദേഹത്തിന്. മോസ്‌കോ വിമാനത്താവളത്തില്‍ വെച്ച് യുഎഇ ഗവണ്‍മെന്റ് പുറത്തിറക്കിയ ഗ്രൗണ്ട് ഓപ്പറേഷന്‍സ് അറ്റന്‍ഷന്‍ നോട്ടീസ് ഉദ്ധരിച്ചുകൊണ്ടാണ് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വിമാനത്തില്‍ കയറുന്നതില്‍ നിന്ന് തടഞ്ഞത്. പാസ്പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമാണുള്ളതെന്നും യാത്രാ രേഖയില്‍ രണ്ട് വാക്കുകളുള്ള പേര് ഉണ്ടായിരിക്കണമെന്നും ജീവനക്കാര്‍ അറിയിച്ചു.
ദീര്‍ഘനേരം തന്നെ കാത്തിരിപ്പിക്കുകയും വ്യക്തമായ മറുപടി നല്‍കാതിരിക്കുകയും ചെയ്തതായും പരാതിക്കാരന്‍ ആരോപിച്ചു. അതേസമയം ബുക്കിംഗ് ഏജന്റിന്റെ പിഴവാണ് പ്രശ്‌നത്തിന് കാരണമെന്ന് ഗള്‍ഫ് എയര്‍ ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍, യാത്രയ്ക്ക് രണ്ടാഴ്ച മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തപ്പോള്‍ എന്തുകൊണ്ട് അറിയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. ഗള്‍ഫ് എയറിന്റെ പ്രശ്നങ്ങള്‍ക്ക് ശേഷം അന്ന് തന്നെ എയര്‍ അറേബ്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് യുഎഇയില്‍ എത്താന്‍ നിസാമുദ്ദീന് സാധിച്ചു. തുടര്‍ന്ന് സേവനത്തിലെ വീഴ്ച ആരോപിച്ച് അദ്ദേഹം ചെന്നൈ (നോര്‍ത്ത്) ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
