അബുദാബി: യാത്രക്കാര്‍ക്കായി കുറഞ്ഞ നിരക്കില്‍ വിമാനടിക്കറ്റ് നിര്കക് പ്രഖ്യാപിച്ച് പുതുവര്‍ഷ സമ്മാനവുമായി വിമാനക്കമ്പനികള്‍. ഇത്തിഹാദ് എയര്‍വേയ്‌സും ഇന്‍ഡിഗോയും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ബ്ലാക്ക് ഫ്രൈഡോ, വൈറ്റ് ഫ്രൈഡോ എന്നിങ്ങനെ പേരുകളിലാണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഇളവ് പ്രഖ്യാപിച്ചത്. ബ്ലാക്ക് ഫ്രൈഡേ ഓഫറില്‍ ഇന്‍ഡിഗോ പ്രഖ്യാപിച്ച നിരക്കിളവില്‍ നവംബര്‍ 28നകം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും. ജനുവരി 7 മുതല്‍ ജൂണ്‍ 30 വരെ യാത്ര ചെയ്യാവുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ ബാധകമാവുക. ആഭ്യന്തര സര്‍വീസുകള്‍ക്ക് കുറഞ്ഞത് 1799 രൂപയും അന്താരാഷ്ട്ര സെക്ടറില്‍ 5999 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പ്രമോഷന്റെ ഭാഗമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ആഭ്യന്തര സെക്ടറില്‍ 2 വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഒരു രൂപയ്ക്ക് വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. നിരക്കില്‍ 70 ശതമാനം ഇളവുമുണ്ട്. തിരഞ്ഞെടുത്ത സെക്ടറില്‍ ടിക്കറ്റിനൊപ്പം ബുക്ക് ചെയ്യുന്ന ഭക്ഷണത്തിനും 10 ശതമാനം നിരക്കിളവും ലഭിക്കും.
അതേസമയം വൈറ്റ് ഫ്രൈഡേ ഓഫറിലാണ് ഇത്തിഹാദ് എയര്‍വേയ്‌സ് ടിക്കറ്റ് ഇളവ് പ്രഖ്യാപിച്ചത്. ഈ മാസം 30 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ടിക്കറ്റ് നിരക്കില്‍ 35 ശതമാനം ഇളവ് ലഭിക്കും. ഈ ടിക്കറ്റ് ഉപയോഗിച്ചു ജനുവരി 13 മുതല്‍ ജൂണ്‍ 24 വരെ യാത്ര ചെയ്യാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
