റിയാദ്: സൗദി അറേബ്യയില്‍ രണ്ട് പുതിയ മദ്യശാലകള്‍ തുറക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഏറെക്കാലമായി മദ്യം നിരോധനം ഏര്‍പ്പെടുത്തിയിരുന്ന രാജ്യത്ത് 2024 ല്‍ തലസ്ഥാന നഗരമായ റിയാദില്‍ മദ്യം വില്‍ക്കുന്ന ഒരു സ്റ്റോര്‍ തുറന്നിരുന്നു. പുതിയതായി ജിദ്ദയിലും ദമ്മാമിലും മദ്യവില്‍പ്പന സ്റ്റോര്‍ തുറക്കുമെന്നാണ് വിവരം. അതേസമയം ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായാണിത്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് മദ്യം വില്‍പന നടത്തില്ലെന്നാണ് വിവരം.
വിദേശ ജീവനക്കാര്‍ക്ക് സേവനം നല്‍കുന്ന ഒരു ഔട്ട്ലെറ്റാണ് തുറക്കുക. മുസ്ലീം ഇതര നയതന്ത്രജ്ഞര്‍ക്ക് മദ്യം വാങ്ങാന്‍ ഒരു അധിക ഔട്ട്ലെറ്റ് അനുവദിക്കും. അതേസമയം യുഎഇ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍ എന്നീ ഗള്‍ഫ്രാജ്യങ്ങളില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി മദ്യം വാങ്ങാന്‍ സാധിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
