ദോഹ: ഖത്തറില്‍ സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയയവരുടെ എണ്ണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഖത്തര്‍ പോലീസിന്റെ വേഷമണിച്ച് വിവിധ മന്ത്രാലയങ്ങളുടെ ചിത്രങ്ങളും ഉപയോഗിച്ച് വാട്‌സ്ആപ്പിലൂടെ വീഡിയോകോള്‍ വിളിച്ചും തട്ടിപ്പ് നടത്തുന്നുണ്ട്. ഇതിനെതിരെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഖത്തര്‍ പോലീസ് സേനയില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞ് പ്രവാസികള്‍ക്ക് ഉള്‍പ്പെടെ വീഡിയോ കോള്‍ ലഭിച്ചിട്ടുണ്ട്.
ഖത്തര്‍ ഐഡി നമ്പര്‍ പറയുക, ഉള്‍പ്പെടെ വ്യക്തിഗത വിവരങ്ങളും ആവശ്യപ്പെടാറുണ്ട്. അതേസമയം ഖത്തറിലെ ബന്ധപ്പെട്ട അധികാരികളോ ഉദ്യോഗസ്ഥരോ ഫോണ്‍ കോളിലൂടെയോ വീഡിയോ കോള്‍ മുഖേനയോ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടില്ലെന്നും പൊതുജനങ്ങളുമായി വീഡിയോ കോളിലൂടെ ബന്ധപ്പെടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇങ്ങനെയുള്ള വ്യാജമായതും അജ്ഞാതമായതുമായ വീഡിയോ കോളുകളില്‍ പ്രതികരിക്കരുത്, വ്യക്തിഗത വിവരങ്ങള്‍ അജ്ഞാത വ്യക്തികളുമായി പങ്കുവെയ്ക്കരുതെന്നും മന്ത്രാലയം അറിയിച്ചു. തട്ടിപ്പുകാരുടെ ലക്ഷ്യം നിങ്ങളുടെ വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ നേടുക എന്നതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
