ഗള്‍ഫ് സെക്ടറിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി ആകാശ എയര്‍

akasa air 1

റിയാദ്: എത്യോപ്യയിലെ അഗ്‌നിപര്‍വതം സ്‌ഫോടനത്തെ തുടര്‍ന്ന് ജിദ്ദയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി ആകാശ എയര്‍. അതേസമയം, അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത് സൗദി അറേബ്യയെ ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. സ്‌ഫോടനത്തെ തുടര്‍ന്നുള്ള പുകപടലം ഇന്ത്യന്‍ മേഖലയ്ക്ക് നേരെ സഞ്ചരിക്കുന്നതിനെ തുടര്‍ന്നാണ് ആകാശ എയറിന്റെ ജിദ്ദ, കുവൈത്ത്, അബുദാബി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

15000 നും 45000നും അടി ഉയരത്തിലാണ് ചാരവും സള്‍ഫര്‍ ഡയോക്സൈഡും പൊടിയും ഉള്‍പ്പെടുന്ന പുകപടലം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നൂതന ദേശീയ സംവിധാനങ്ങള്‍ വഴി മേഘങ്ങളുടെ ചലനവും കാലാവസ്ഥാ പ്രതിഭാസങ്ങളും കേന്ദ്രം 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ മുഹമ്മദ് അല്‍ഖഹ്താനി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading