ദോഹ: ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരെ ആവശ്യമുണ്ട്. പിജിടി, ടിജിടി വിഭാഗത്തിലാണ് ഒഴിവുള്ളത്. ടിജിടി വിഭാഗത്തില്‍ ഇംഗ്ലീഷ്, അറബിക്, മലയാളം, ഉര്‍ദു, സോഷ്യല്‍ സ്റ്റഡീസ്, ഡാന്‍സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഹിന്ദി വിഷയങ്ങളിലും പിജിടി മേഖലയില്‍ ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇക്കണോമിക്‌സ് വിഷയങ്ങളിലുമാണ് ജോലി ഒഴിവുള്ളത്.
ബിഎഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദവും നിര്‍ബന്ധമാണ്. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ആവശ്യമാണ്. അപേക്ഷകര്‍ക്ക് പ്രായപരിധി 45 വയസ്സിന് താഴെ. നിലവില്‍ ഖത്തറില്‍ താമസമുള്ളവരായിരിക്കണം അപേക്ഷകര്‍. സാധുതയുള്ള ഖത്തര്‍ ഐഡി നിര്‍ബന്ധമാണ്.
താല്‍പര്യമുള്ളവര്‍ https://docs.google.com/forms/d/e/1FAIpQLSeh7fAft_-79YZTm6k4OcAMIpk6ixro5pdfTeL8F99-aK18Kg/viewform?pli=1 എന്ന ലിങ്കിലൂടെ ബയോഡാറ്റ പൂരിപ്പിച്ച് അപേക്ഷിക്കാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
