ദോഹ: ഖത്തറില്‍ രജിസ്‌ട്രേഷന്‍ കാലാവധി പുതുക്കാനുള്ള സമയപരിധി ഉടന്‍ അവസാനിക്കും. വാഹന ഉടമകള്‍ എത്രയും വേഗം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പിഴ കൂടാതെ പുതുക്കാന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 60 ദിവസത്തെ സമയപരിധി അനുവദിച്ചിരുന്നു. ഈ സമയപരിധി ഓഗസ്റ്റ് 27ന് അവസാനിക്കും. ഇല്ലെങ്കില്‍ 2007-ലെ ട്രാഫിക് നിയമം 19 ല്‍ ആര്‍ട്ടിക്കിള്‍ 11 പ്രകാരം നിയമനടപടി നേരിടേണ്ടിവരും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
