അബുദാബി: രാജ്യത്തെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി. കണ്ടന്റ് ക്രിയേറ്റര്‍മാരും പരസ്യദാതാക്കളും ലൈസന്‍സ് നേടാനുള്ള സമയപരിധി 2026 ജനുവരി 31 വരെ നീട്ടിയതായും യുഎഇ അറിയിച്ചു. രാജ്യത്തെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ പരസ്യം നിയന്ത്രിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ലൈസന്‍സ് നിര്‍ബന്ധമാക്കിയത്.
പരസ്യ ഉള്ളടക്ക വ്യവസായത്തിലെ നിക്ഷേപം ആകര്‍ഷിക്കുക, ഡിജിറ്റല്‍ പരസ്യ മേഖലയുടെ മത്സരക്ഷമത വര്‍ധിപ്പിക്കുക, സര്‍ഗാത്മക പ്രതിഭകളെ ആകര്‍ഷിക്കുക, അംഗീകാരം ലഭിക്കാത്ത പരസ്യങ്ങളില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് തീരുമാനം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
