ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസി രാജ്യത്തെ പ്രവാസികള്‍ക്കായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിനുള്ള പുതുക്കിയ ഫോട്ടോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ പുറത്തിറക്കി.
പുതുക്കിയ ഗ്ലോബല്‍ പാസ്പോര്‍ട്ട് സേവാ സമാരംഭത്തിന്റെ ഭാഗമായി, എല്ലാ പാസ്‌പോര്‍ട്ട് അപേക്ഷകരും പുതുക്കുമ്പോഴും പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോഴും ICAO-അനുയോജ്യമായ ഫോട്ടോ അപ്ലോഡ് ചെയ്യണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ബന്ധമാക്കിയിട്ടുണ്ട്. പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് പാലിക്കേണ്ട ICAO മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എംബസി വിശദമായി പുറപ്പെടുവിച്ചത്.
- ഫോട്ടോയുടെ 80-85% മുഖം ഉള്‍ക്കൊള്ളുന്ന തരത്തില്‍ തലയുടെയും മുകള്‍ ഭാഗത്തിന്റെയും ക്ലോസ് അപ്പ്.
- കളര്‍ ഫോട്ടോ ആയിരിക്കണം.
- 630*810 പിക്‌സലുകളിലായിരിക്കണം.
- ഫോട്ടോകള്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്തത് ആയിരിക്കരുത്.
- ഫോട്ടോയുടെ ബാക്ഗ്രൗണ്ട് വെള്ളയായിരിക്കണം.
- അപേക്ഷകന്‍ നേരിട്ട് ക്യാമറയിലേക്ക് നോക്കുന്ന തരത്തിലുള്ളതായിരിക്കണം ഫോട്ടോകള്‍.
- ചര്‍മ്മത്തിന്റെ ടോണുകള്‍ സ്വാഭാവികമായി കാണിക്കണം.
- ഉചിതമായ തെളിച്ചവും കോണ്‍ട്രാസ്റ്റും ഉണ്ടായിരിക്കണം.
- അപേക്ഷകന്റെ കണ്ണുകള്‍ തുറന്നതും വ്യക്തവുമായിരിക്കണം. കണ്ണുകള്‍ക്ക് കുറുകെ മുടികള്‍ കിടക്കരുത്.
- മുഖത്ത് നിഴലുകളോ ഫ്‌ലാഷ് പ്രതിഫലനങ്ങളോ ഉണ്ടാകരുത്, കണ്ണ് ചുവപ്പായിരിക്കരുത്.
- വായ തുറന്നിരിക്കരുത്.
- ക്യാമറയില്‍ നിന്ന് വളരെ അടുത്തായിരിക്കരുത്. 1.5 മീറ്റര്‍ അകലെയായിരിക്കണം.
- ഫോട്ടോ ബ്ലര്‍ ആയിരിക്കരുത്.
- ഫോട്ടോയില്‍ മുഖത്തിന്റെ മുഴുവന്‍ ഭാഗവും ഉണ്ടായിരിക്കണം.
- തല ചരിഞ്ഞിരിക്കരുത്.
- കണ്ണട വെയ്ക്കരുത്.
- മതപരമായ കാരണങ്ങളാല്‍ ഒഴികെ ശിരോവസ്ത്രം ധരിക്കാന്‍ അനുവാദമില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
