ദോഹ: ഖത്തറില്‍ ഈ വാരാന്ത്യത്തില്‍ രാത്രി സയമത്ത് ദൃശ്യപരത കുറയുമെന്നും താപനില കുറയുമെന്നും ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നും വാരാന്ത്യത്തില്‍ ദൃശ്യപരത കുറവായിരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ഒക്ടോബര്‍ 24, 25 ശനിയാഴ്ച വരെ ഇതേ കാലാവസ്ഥയായിരിക്കും. അതേസമയം, പകല്‍ സമയത്ത് കാലാവസ്ഥ ചൂടുള്ളതും വൈകുന്നേരങ്ങളില്‍ നേരിയ കാലാവസ്ഥയുമായിരിക്കും അനുഭവപ്പെടുക. താപനില 24 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ പരമാവധി 35 ഡിഗ്രി സെല്‍ഷ്യസ് വരെ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
വടക്കുപടിഞ്ഞാറന്‍ ദിശയില്‍ 3-13 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കടല്‍ത്തിരമാലകള്‍ 2-4 അടി ഉയരത്തിലായിരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
