ദോഹ: ഖത്തറില്‍ ഷര്‍മാക്‌സ് കമ്പനി താല്‍ക്കാലികമായി അടച്ചുപൂട്ടിയതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിനായി തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
ബൈക്കുകളുടെയും പവര്‍ സ്‌പോര്‍ട്‌സ് വാഹനങ്ങളുടെയും ആഗോള നിര്‍മ്മാതാക്കളാണ് ഷര്‍മാക്‌സ് കമ്പനി. നിയമലംഘനത്തെ തുടര്‍ന്ന് കമ്പനി ഒരു മാസത്തേക്ക് അടച്ചിടാനാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ 8-ാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 7 ലംഘിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
വിപണിയിലെ ഗുണനിലവാരം, നീതി, ഉപഭോക്തൃ സംരക്ഷണം എന്നിവ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കടകളും സ്ഥാപനങ്ങളും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം സമീപ മാസങ്ങളില്‍ പരിശോധന കാമ്പെയ്നുകള്‍ ശക്തമാക്കിയിരുന്നു. ഉപഭോക്താക്കള്‍ക്ക് പരാതികളോ നിയമലംഘനങ്ങളോ ഉണ്ടെങ്കില്‍ 16001 എന്ന ഹോട്ട്ലൈനില്‍ ബന്ധപ്പെടുകയോ, ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ, MoCI ആപ്ലിക്കേഷന്‍ ഉപയോഗിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
