ചെന്നൈ: എയര്‍ ഇന്ത്യാ വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് യാത്രക്കാരന് മുടി ലഭിച്ച സംഭവത്തില്‍ യാത്രക്കാരന് 35000 രൂപ നഷ്ടപരിഹാരം ലഭിച്ചു. 2002 ജൂണ്‍ 26ന് കൊളംബോയില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു സഭവം. യാത്രക്കാരനായിരുന്ന പി. സുന്ദരപരിപോരണം എന്നയാളാണ് പരാതിക്കാരന്‍. യാത്രക്കിടെ മോശം ഭക്ഷണം ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം നിയമപോരാട്ടം നടത്തുകയായിരുന്നു.
സീല്‍ ചെയ്ത ഭക്ഷണ പാക്കറ്റില്‍ നിന്ന് മുടി കണ്ടെത്തിയതിനാല്‍ വിമാനമിറങ്ങിയ ഉടനെ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്ക് (കൊമേഴ്സ്യല്‍) പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് എയര്‍ ഇന്ത്യ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. അവര്‍ ഈ വിഷയം അന്വേഷിക്കുന്നുണ്ടെന്ന് പ്രസ്താവിക്കുകയും ചെയ്തു. എയര്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ, ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതായി ചൂണ്ടിക്കാട്ടി 11 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തു.
വിധിന്യായത്തില്‍, എയര്‍ ഇന്ത്യ ഒരു ലക്ഷം രൂപ നല്‍കാന്‍ വിചാരണ കോടതി ഉത്തരവിട്ടു. ഉത്തരവിനെതിരെ എയര്‍ ഇന്ത്യ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. 2025 ഒക്ടോബര്‍ 10 ന്, യാത്രക്കാരന് 35000 രൂപ നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
