ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്: 31വരെ അപേക്ഷിക്കാം

1q 106

തിരുവനന്തപുരം: രാജ്യത്തെ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായIITs/IIMs/IIISc/IMScകളില്‍ അഡ്മിഷന്‍ ലഭിച്ച ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുളള സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പിന് ഒക്ടോബര്‍31വരെ അപേക്ഷിക്കാം.IITs/IIMs/IIISc/IMScകോഴ്സുകളില്‍ ഉപരി പഠനം (PG/Ph.D)നടത്തുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട (മുസ്ലിം,ക്രിസ്ത്യന്‍ (എല്ലാവിഭാഗക്കാര്‍ക്കും),സിഖ്,ബുദ്ധ,ജൈന,പാഴ്സി) വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. അനുവദിക്കുന്ന കോഴ്സുകള്‍ സംബന്ധിച്ച വിശദ വിവരം http://www.minoritywelfare.kerala.gov.in ല്‍ ലഭ്യമാണ്.

അപേക്ഷകര്‍ ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയില്‍ (ഡിഗ്രി/ബി.ഇ/ബി.ടെക്)55ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഐഐടികളിലും,ഐഐഎമ്മുകളിലും,ഐ.ഐ.എസ്.സി കളിലും രണ്ടു വര്‍ഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നാം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഒന്നാം/രണ്ടാം/മൂന്നാം/നാലാം/അഞ്ചാം വര്‍ഷIMScവിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട അപേക്ഷകരെ പരിഗണിച്ചതിനുശേഷം മാത്രമേ എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബ വാര്‍ഷിക വരുമാനം8ലക്ഷം രൂപ വരെയുളള വിദ്യാര്‍ത്ഥികളെ പരിഗണിക്കുകയുളളൂ. കേരളത്തിലെ സ്ഥിരതാമസക്കാരായ/കേരളത്തില്‍ ജനിച്ച ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്.50ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

നിശ്ചിത ശതമാനം പെണ്‍കുട്ടികള്‍ ഇല്ലാത്തപക്ഷം അര്‍ഹരായ ആണ്‍കുട്ടികളേയും സ്‌കോളര്‍ഷിപ്പിന് പരിഗണിക്കും. ഒരേ കുടുംബ വാര്‍ഷിക വരുമാനം വരുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥിയ്ക്കായിരിക്കും സ്‌കോളര്‍ഷിപ്പിന് മുന്‍ഗണന നല്‍കുക. തെരഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥിയ്ക്ക് കോഴ്സ് കാലാവധിക്കുളളില്‍ 50,000രൂപയാണ് സ്‌കോളര്‍ഷിപ്പ് തുകയായി അനുവദിക്കുന്നത്.

ഒറ്റ തവണ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണിത്. മുന്‍ വര്‍ഷം വകുപ്പില്‍ നിന്നും പ്രസ്തുത സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ കഴിയില്ല. കൂടാതെ മറ്റു വകുപ്പുകളില്‍ / സ്ഥാപനങ്ങളില്‍ നിന്നുംIITs/IIMs/IIISc/IMScഎന്നീ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ പ്രസ്തുത സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടതില്ല. അപേക്ഷകര്‍ക്ക് ഏതെങ്കിലും ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

ഒക്ടോബര്‍31വൈകിട്ട്5നകം അപേക്ഷ സമര്‍പ്പിക്കണം. ഡയറക്ടര്‍,ന്യൂനപക്ഷ ക്ഷേമ വകുപ്പ്,നാലാം നില,വികാസ് ഭവന്‍,തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ,വകുപ്പില്‍ നേരിട്ടോ അപേക്ഷ ലഭ്യമാക്കണം. അപേക്ഷാ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും വെബ് സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്:0471 2300524, 0471-2302090, 0471-2300523.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading