ദോഹ: ഖത്തറില്‍ വാക്‌സിന്‍ കാമ്പയിന്‍ പുരോഗമിക്കുന്നു. കുട്ടികളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹ ക്ഷേമം സംരക്ഷിക്കുന്നതിനുമായി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 24 ന് ആരംഭിച്ച ദേശീയ രോഗപ്രതിരോധ കവറേജ് സര്‍വേ ഡിസംബര്‍ 24 വരെ നടക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.
ഒന്ന് മുതല്‍ ഏഴ് വയസ്സ് (1-7) വരെയുള്ള കുട്ടികളുടെ വാക്‌സിനേഷനുകളെക്കുറിച്ച് അറിയുകയാണ് സര്‍വേയുടെ ലക്ഷ്യം. സര്‍വേയുടെ ഭാഗമായി തിരഞ്ഞെടുത്ത കുടുംബങ്ങളെ അവരുടെ വീടുകളില്‍ എത്തി ആരോഗ്യമന്ത്രാലയത്തിലെ അധികൃതര്‍ സന്ദര്‍ശിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സര്‍വേ സംഘവുമായി സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
