അജ്മാന്‍: ടാക്‌സികളിലും ലിമോസിനുകളിലും വേഗ നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി അധികൃതര്‍. അമിത വേഗം നിയന്ത്രിച്ച് റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ഇതിന്റെ ഭാഗമായി അജ്മാന്‍ എമിറേറ്റിലെ റോഡുകളില്‍ വേഗ പരിധിയും തിരക്കും അനുസരിച്ച് വാഹനത്തിന്റെ വേഗം സ്വമേധയാ ക്രമീകരിക്കുന്ന സംവിധാനം നിലവില്‍ വരും. എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ടാക്‌സികളിലും ലിമോസിനുകളിലും സ്മാര്‍ട്ട് സ്പീഡ് ലിമിറ്ററുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വേഗം നിയന്ത്രിക്കാന്‍ സ്മാര്‍ട്ട് സംവിധാനം നടപ്പിലാക്കുന്ന യുഎഇയിലെ ആദ്യ എമിറേറ്റാണ് അജ്മാന്‍. പുതിയ ഉപകരണങ്ങളിലൂടെ തത്സമയം വാഹനത്തിന്റെ സ്ഥാനവും പ്രദേശത്തിനും നിര്‍ദിഷ്ട പരിധികളും തിരിച്ചറിയാനും വേഗം യാന്ത്രികമായി ക്രമീകരിക്കാനും സാധിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
