ഷാങ്ഹായ്: വിമാനത്തിനുള്ളിലെ ലഗേജ് കംപാട്‌മെന്റില്‍ തീപിടിച്ചു. ചൈന വിമാനം CA 139 ലാണ് യാത്രയ്ക്കിടെ ആകാശത്തുവെച്ച് തീപിടിച്ചത്. ഹാങ്ഷൗവില്‍ നിന്ന് സിയോളിലേക്ക് പോയ വിമാനത്തില്‍ യാത്രക്കാരുടെ ഇരിപ്പിടത്തിന് മുകളിലുള്ള ലഗേജ് കംപാര്‍ട്‌മെന്റിന് അകത്ത് സൂക്ഷിച്ച ലിഥിയം ബാറ്ററിക്കാണ് തീപിടിച്ചത്.
തലയ്ക്ക് മുകളില്‍ തീ പടര്‍ന്നത് കണ്ട് മരണഭയത്തോടെ യാത്രക്കാര്‍ നിലവിളിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. അപകടത്തെ തുടര്‍ന്ന് വിമാനം ഷാങ്ഹായ് വിമാനത്താവളത്തില്‍ അടിയന്തിരമായി തിരിച്ചിറക്കി. യാത്രക്കാരെ സുരക്ഷിതമായി വിമാനത്തില്‍ നിന്ന് പുറത്തിറക്കുകയും ചെയ്തു.
തീപിടിച്ചയുടന്‍ വിമാന ജീവനക്കാരില്‍ ഒരാള്‍ ആകാശത്ത് വച്ച് തന്നെ തീയണച്ചെന്ന് എയര്‍ ചൈന പ്രതികരിച്ചു. യാത്രക്കാര്‍ക്ക് പരിക്കേറ്റില്ലെന്നും സാധനങ്ങള്‍ക്കൊന്നും തകരാര്‍ സംഭവിച്ചില്ലെന്നുമാണ് വിവരം. വിമാനങ്ങളിലെ ചില പോര്‍ട്ടബിള്‍ ബാറ്ററികള്‍ക്ക് ചൈന നിരോധനം ഏര്‍പ്പെടുത്തി മാസങ്ങള്‍ക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
