ദുബായ്: പാസ്‌പോര്‍ട്ട് – വിസ സേവനദാതാവായ ബിഎല്‍എസ് ഇന്റര്‍നാഷണലിന് വിലക്കേര്‍പ്പെടുത്തി വിദേശകാര്യ മന്ത്രാലയം. വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കുവേണ്ടി വീസ, പാസ്പോര്‍ട്ട് ഔട്ട്സോഴ്‌സിങ് നടത്തുന്ന രാജ്യാന്തര കമ്പനിയാണ് ബിഎല്‍എസ് ഇന്റര്‍നാഷനല്‍ സര്‍വീസസ്. പുതിയ ഇന്ത്യന്‍ മിഷന്‍ കരാറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് രണ്ടു വര്‍ഷത്തേക്കാണ് ബിഎല്‍എസിന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വിലക്കേര്‍പ്പെടുത്തിയത്.
അപേക്ഷകരില്‍ നിന്നുള്ള പരാതികളും കോടതി കേസുകളും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഉത്തരവ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഎല്‍എസ് ഇന്റര്‍നാഷനലിന് യുഎഇ ഉള്‍പ്പെടെ 19 രാജ്യങ്ങളില്‍ ഇന്ത്യന്‍ വീസ, പാസ്പോര്‍ട്ട് കേന്ദ്രങ്ങളുണ്ട്. അതേസമയം ഈ വിലക്ക് നിലവിലുള്ള കരാറുകളെ ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഉത്തരവ് വിലയിരുത്തി നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.
പുതിയ തീരുമാന പ്രകാരം യുഎഇയിലെ 12 ബിഎല്‍എസ് കേന്ദ്രങ്ങള്‍ സാധാരണപോലെ പ്രവര്‍ത്തിക്കും. പുതിയ ടെന്‍ഡറുകള്‍ക്ക് മാത്രമാണ് വിലക്ക് ബാധകമുള്ളത്. അതിനാല്‍, യുഎഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട്, വീസ, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ തടസ്സമില്ലാതെ തുടരും. കമ്പനിയുടെ സാമ്പത്തിക പ്രകടനത്തെയോ ദൈനംദിന പ്രവര്‍ത്തനങ്ങളെയോ ഈ ഉത്തരവ് കാര്യമായി ബാധിക്കില്ലെന്നും ബിഎല്‍എസ് ഇന്റര്‍നാഷനല്‍ പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
