പ്രവാസികള്‍ക്ക് ആശ്വാസം; തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

air india express 3

ദുബായ്: ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന സര്‍വീസ് വീണ്ടും ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. വിന്റര്‍ ഷെഡ്യൂളില്‍ പ്രധാന റൂട്ടുകളില്‍ വിമാന സര്‍വീസുകളാണ് പുനരാരംഭിച്ചത്. അബുദാബി-തിരുവനന്തപുരം സെക്ടറിലുള്ള സര്‍വീസുകളും പുനരാരംഭിക്കും. ഡിസംബര്‍ 3 മുതലായിരിക്കും ഈ റൂട്ടില്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

അതേസമയം ദുബായ്-തിരുവനന്തപുരം സെക്ടറില്‍ പുനരാരംഭിച്ച വിമാനങ്ങളുടെ കൃത്യമായ സമയക്രമം സംബന്ധിച്ച വിശദാംശങ്ങള്‍ നിലവില്‍ ലഭ്യമല്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading