ദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ മെട്രാഷ് ആപ്പിലൂടെ ഇനിമുതൽ ഫിനാൻഷ്യൽ ക്ലെയിം വേഗത്തിൽ സാധ്യമാകും. ആഭ്യന്തര മന്ത്രാലയത്തിലെ സെർച്ച് ആൻഡ് ഫോളോ അപ്പ് വകുപ്പാണ് മെട്രാഷ് ആപ്പ് വഴി സാമ്പത്തിക ക്ലെയിം പേയ്‌മെന്റ് സേവനം നൽകുക.
മെട്രാഷിലൂടെ മൂന്ന് എളുപ്പ ഘട്ടങ്ങളിലൂടെ ‘ഫിനാൻഷ്യൽ ക്ലെയിംസ് പേയ്‌മെന്റ്’ സേവനം ആക്‌സസ് ചെയ്യാൻ കഴിയുമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിനായി മെട്രാഷ് ആപ്പിന്റെ ‘സെക്യൂരിറ്റി’ വിൻഡോ ഓപ്പൺ ചെയ്യുക. അതിൽ ലഭ്യമായ ‘ഫിനാൻഷ്യൽ ക്ലെയിമുകൾ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. തുടർന്ന് ‘വ്യക്തിഗത’ അല്ലെങ്കിൽ ‘എസ്റ്റാബ്ലിഷ്മെന്റ്’ ഓപ്ഷൻ ലഭ്യമാകും. അടയ്‌ക്കേണ്ട ഫീസുകളോ ടിക്കറ്റുകളോ ‘റെക്കോർഡ്‌സ്’ വിഭാഗത്തിൽ ദൃശ്യമാകും, ഉപയോക്താക്കൾക്ക് ആവശ്യമായ തുക ‘പേയ്‌മെന്റ്’ തിരഞ്ഞെടുത്ത് പണം അടയ്ക്കാവുന്നതാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
