ദോഹ: ഖത്തറില്‍ രണ്ട് മാസത്തിനിടെ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ നടത്തിയ 13 റസ്റ്റോറന്റുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതായി മുനിസിപ്പാലിറ്റി മന്ത്രാലയം. അംഗീകൃത ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളാണ് അടപ്പിച്ചത്.
കഴിഞ്ഞ ഒരു മാസത്തിനിടെ, മുനിസിപ്പാലിറ്റികള്‍ വിപുലമായ പരിശോധനാ കാമ്പെയ്നുകള്‍ നടത്തിയതായും ആരോഗ്യ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തതായും അധികൃതര്‍ അറിയിച്ചു. അല്‍ ഷഹാനിയ മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്ന നാല് റസ്റ്റോറന്റുകള്‍ മൂന്ന് മുതല്‍ പതിനഞ്ച് ദിവസം വരെ താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍, മൂന്ന് മുനിസിപ്പാലിറ്റികളിലായി ഒമ്പത് ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ആരോഗ്യ ചട്ടങ്ങള്‍ പാലിക്കാത്തത് മുതല്‍ ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ വരെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടിയത്. ആറ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. അല്‍ വക്ര മുനിസിപ്പാലിറ്റിയില്‍ രണ്ട്, അല്‍ ഖോര്‍, അല്‍ തഖിര മുനിസിപ്പാലിറ്റി ഒന്ന് എന്നീ സ്ഥാപനങ്ങളിലും നിയമലംഘനങ്ങള്‍ കണ്ടെത്തി. ഇവ അഞ്ച് മുതല്‍ മുപ്പത് ദിവസം വരെ അടച്ചിടാനും അതോറിറ്റി ഉത്തരവിട്ടു.
വൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഭക്ഷണം തയ്യാറാക്കല്‍, ഭക്ഷണം കൈകാര്യം ചെയ്യല്‍, കേടായതും ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമായ ഭക്ഷണം വിതരണം ചെയ്യല്‍, തെളിയിക്കപ്പെട്ടതുമായ എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ മന്ത്രാലയം ഉത്തരവിട്ടത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar’s Ministry of Municipality closed 13 restaurants in two months for breaking food safety rules. Inspections found poor hygiene, unsafe food handling, and spoiled food. Authorities conducted wide inspection campaigns and took legal action. In February, nine outlets were shut across several municipalities, with the most in Al Rayyan. Closures ranged from a few days to a month, showing strict enforcement of health standards.
