ദോഹ: ഖത്തറില്‍ ആരോഗ്യ മന്ത്രാലയത്തിന്റെയോ മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളുടെയോ പേരില്‍ പ്രചരിക്കുന്ന വ്യാജമായ ടെക്സ്റ്റ് മെസേജുകള്‍, ഇ-മെയിലുകള്‍, ഫോണ്‍ കോളുകള്‍, വ്യാജ ഡൊമെയ്നുകള്‍ എന്നിവയ്ക്കെതിരെ ജാഗ്രത നിര്‍ദേശവുമായി പൊതുജനാരോഗ്യ മന്ത്രാലയം.
ഫീസ് കുടിശ്ശികയുണ്ടെന്ന് അവകാശപ്പെടുകയോ, തുകകള്‍ അടിയന്തിരമായി അടയ്ക്കണമെന്ന് ആവശ്യപ്പെടുകയോ, ഹെല്‍ത്ത് കാര്‍ഡ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യുമെന്ന് ആവശ്യപ്പെട്ടാണ് ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ അയക്കുന്നതെന്നും മന്ത്രാലയം പ്രസ്താവനയില്‍ വിശദീകരിച്ചു. രാജ്യത്തെ ഹെല്‍ത്ത് കാര്‍ഡ് ഉപയോക്താക്കള്‍, ഭക്ഷ്യ സുരക്ഷാ സേവനങ്ങള്‍, മെഡിക്കല്‍ കമ്മീഷന്‍, ആരോഗ്യ സ്‌പെഷ്യാലിറ്റികള്‍, മറ്റുള്ളവ എന്നിവയുള്‍പ്പെടെ മന്ത്രാലയത്തിന്റെ മറ്റ് പ്ലാറ്റ്ഫോമുകളുടെയും സേവനങ്ങളുടെയും ഗുണഭോക്താക്കള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് വ്യാജ തട്ടിപ്പ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.
ഫോണ്‍ കോളുകള്‍, ടെക്സ്റ്റ് സന്ദേശങ്ങള്‍ അല്ലെങ്കില്‍ ഇമെയില്‍ വഴി ഏതെങ്കിലും ബാങ്കിംഗ് ഡാറ്റയോ സെന്‍സിറ്റീവ് അല്ലെങ്കില്‍ രഹസ്യ വിവരങ്ങളോ വെളിപ്പെടുത്താന്‍ ഒരിക്കലും പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നില്ലെന്നും ഫീസ് അടയ്ക്കല്‍ ഉള്‍പ്പെടെയുള്ളവ ഔദ്യോഗിക സര്‍ക്കാര്‍ പ്ലാറ്റ്ഫോമുകള്‍ വഴി മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി. സംശയാസ്പദമായ രീതിയില്‍ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ QR കോഡുകള്‍ സ്‌കാന്‍ ചെയ്യുകയോ ചെയ്യരുതെന്നും മന്ത്രാലയം ആളുകളോട് അഭ്യര്‍ത്ഥിച്ചു.
പാസ്‌വേഡുകളോ വണ്‍-ടൈം പാസ്‌വേഡുകളോ (OTP-കള്‍) അജ്ഞാത വ്യക്തികളുമായി പങ്കിടരുതെന്നും വിവരങ്ങള്‍ക്കായി മന്ത്രാലയത്തിന്റെ ഔദ്യോഗികവും അംഗീകൃതവുമായ ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
