മസ്‌കത്ത്: ഒമാനില്‍ അധ്യാപക തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമെന്ന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം. അധ്യാപകര്‍ക്ക് ആഭ്യന്തര കരാര്‍ അവസരങ്ങളുണ്ടെന്ന തരത്തില്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും മന്ത്രാലയം അറിയിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അധ്യാപക ഒഴിവുകളുണ്ടെന്നാണ് നിലവില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍.
വിവിധ തസ്തികകളിലേക്ക് അധ്യാപകരെ ജോലിക്കെടുക്കുന്നുവെന്നാണ് പരസ്യം. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണനയുണ്ടെന്നും പരസ്യത്തില്‍ പറയുന്നു. ഇത്തരം സന്ദേശങ്ങള്‍ വ്യാജമാണെന്നും ഔദ്യോഗിക ചാനലുകളിലൂടെ മന്ത്രാലയം ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. വ്യാജ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുമ്പോഴും ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചു. ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെയുള്ള സന്ദേശങ്ങള്‍ മാത്രമേ വിശ്വസിക്കൂവൂ എന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
