ദോഹ: ഖത്തറിലൂടെയുള്ള യാത്രക്കിടെ വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളിക്ക് സഹായവുമായി ഖത്തറിലെ സാമൂഹിക സംഘടനകള്‍. മരുമകനോടൊപ്പം യുകെയില്‍ നിന്ന് നാട്ടിലേക്ക് പോകുന്നതിനിടെയാണ് പ്രായമായ വ്യക്തിക്ക് സ്‌ട്രോക്ക് അനുഭവപ്പെട്ടത്. തുടര്‍ന്ന് ഖത്തറിലെ ഹമദ് വിമാനത്താവളത്തില്‍ ഇറക്കി ഹമദ് ആശുപത്രിയില്‍ ചികിത്സ തേടി.
ചികിത്സയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനായി ഖത്തര്‍ ഇന്ത്യന്‍ എംബസിയും ഐസിബിഎഫും നടപടികള്‍ കൃത്യമായി പൂര്‍ത്തിയാക്കിയതോടെ സുരക്ഷിതമായി ഇരുവരും നാട്ടിലേക്ക് മടങ്ങി. വൃദ്ധനായ മലയാളി സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിയതായി ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. സഹായങ്ങള്‍ക്ക് ഇന്ത്യന്‍ എംബസിക്കും ICBF അധികൃതര്‍ക്കും മകന്‍ നന്ദി അറിയിക്കുന്ന വീഡിയോയും അധികൃതര്‍ പങ്കുവെച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
