ദോഹ: ഖത്തറില്‍ ആന്റി- ഡോപ്പിംഗ് ഏജന്‍സ് സ്ഥാപിക്കുന്നു. ഏജന്‍സി സ്ഥാപിക്കുന്നതിനുള്ള തീരുമാനം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി പുറപ്പെടുവിച്ചു. 2025 ലെ 31-ാം നമ്പര്‍ പ്രകാരമാണ് ഉത്തരവ്. തീരുമാനം പുറപ്പെടുവിച്ച ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കായികമേഖലയെ ലക്ഷ്യമിട്ടാണ് ആന്റി-ഡോപ്പിംഗ് ഏജന്‍സി സ്ഥാപിക്കുന്നത്. താരങ്ങളേയും അവരുടെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനേയും ഉന്നമനം ലക്ഷ്യമിട്ടാണിത്. കായികതാരങ്ങള്‍ക്കിടയില്‍ ഉത്തേജക മരുന്ന് ഉപയോഗം തടയുകയാണ് പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
