മനാമ: ബഹ്‌റൈനില്‍ ലൈസന്‍സില്ലാതെ കിന്റര്‍ഗാര്‍ട്ടന്‍ നടത്തിയതിന് സ്ത്രീ അറസ്റ്റില്‍. നിയമലംഘനത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് പബ്ലിക് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് ലഭിച്ചതായി ഫാമിലി ആന്‍ഡ് ചൈല്‍ഡ് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു.
അംഗീകാരമില്ലാതെ കിന്റര്‍ഗാര്‍ട്ടന്‍ നടത്തിയതിന് മുമ്പ് രണ്ടുതവണ സ്ത്രീക്ക് പിഴ ചുമത്തിയിരുന്നു. 30 ഓളം കുട്ടികള്‍ക്കാണ് ക്ലാസ് നല്‍കിയിരുന്നത്. സുരക്ഷാ ചട്ടങ്ങളുടെ ലംഘനവും കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കാന്‍ രൂപകല്‍പ്പന ചെയ്ത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതും പരിശോധനയില്‍ കണ്ടെത്തി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
