ദോഹ: ജിസിസിയുടെ ഷെങ്കന്‍ ശൈലിയിലുള്ള വിസ ഉടന്‍ ആരംഭിക്കും. ആറ് ഗള്‍ഫ് രാജ്യങ്ങളിലെ യാത്രയ്ക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്‍ഷം അവസാനം പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കും. ‘ജിസിസി ഗ്രാന്‍ഡ് ടൂര്‍സ്’ എന്ന് വിളിക്കുന്ന വിസ പുറത്തിറക്കുന്നതോടെ ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) രാജ്യങ്ങളായ ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവയ്ക്കിടയില്‍ സഞ്ചാരം കൂടുതല്‍ എളുപ്പമാകും.
ലോക ടൂറിസം ദിനത്തില്‍ എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സിയോട് (WAM) സംസാരിക്കവെ സാമ്പത്തിക, ടൂറിസം മന്ത്രിയും എമിറേറ്റ്‌സ് ടൂറിസം കൗണ്‍സില്‍ ചെയര്‍മാനുമായ അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരിയാണ് ഇക്കാര്യം അറിയിച്ചത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈവര്‍ഷം അവസാനത്തോടെ വിസയുടെ പൈലറ്റ് ഘട്ടം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. പിന്നീടുള്ള ഘട്ടത്തില്‍ പൂര്‍ണ്ണമായും വിസ നടപ്പിലാക്കും. പുതിയ വിസ പ്രകാരം ജിസിസി രാജ്യങ്ങളില്‍ യാത്രക്കാര്‍ക്ക് 30 ദിവസത്തില്‍ കൂടുതല്‍ താമസിക്കാന്‍ അനുവാദമുണ്ടാകുമെന്നാണ് വിവരം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
