ദോഹ: ഖത്തറില്‍ സമുഗ്ര ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ജിപിഎസ് സംവിധാനത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്. എല്ലാ സമുദ്ര നാവിഗേഷന്‍ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു.
ജിപിഎസ് തകാരാര്‍ നാവിഗേഷന്‍ ഉപകരങ്ങളുടെ കൃത്യതയെ ബാധിക്കുകയും സുരക്ഷയ്ക്ക് ഭീഷണിയാകുകയും ചെയ്യുന്നതിനാലാണ് തീരുമാനം. പ്രശ്‌നം പൂര്‍ണമായും പരിഹരിക്കുന്നതുവരെ സമുദ്രഗതാഗതം പൂര്‍ണമായും തടസ്സപ്പെടും. എല്ലാ കപ്പലുടമകളും സര്‍ക്കുലര്‍ കൃത്യമായി പാലിക്കണമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
