ദോഹ: ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനിയെ ഫോണില്‍ വിളിച്ചു.
ഫോണ്‍ സംഭാഷണത്തില്‍ ഖത്തറിനോടുള്ള ഇന്ത്യയുടെ ഐക്യദാര്‍ഢ്യവും നരേന്ദ്രമോദി പ്രഖ്യാപിച്ചു. നിരവധി ഹമാസ് നേതാക്കളുടെ വസതി ലക്ഷ്യമിട്ടുള്ള ഭീരുത്വം നിറഞ്ഞ ഇസ്രായേല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി, ഇത് എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും ഖത്തറിന്റെയും മേഖലയിലെ രാജ്യങ്ങളുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും പറഞ്ഞു.
ഖത്തറിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നതും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും തുരങ്കം വയ്ക്കുന്നതുമായ ഏതൊരു ആക്രമണത്തെയും ശക്തമായി നിരാകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
