ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കുമായി പുതിയ വിദ്യാഭ്യാസ ഗൈഡ് പുറത്തിറക്കി. ഗൈഡിന്റെ ആദ്യ പതിപ്പ് ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി.
സ്വകാര്യ സ്‌കൂളുകളിലെ ഭരണപരവും വിദ്യാഭ്യാസപരവുമായ നടപടിക്രമങ്ങള്‍ സ്റ്റാന്റേഡൈസ് ചെയ്യുക, ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, അക്രഡിറ്റേഷനിലും മൂല്യനിര്‍ണ്ണയ പ്രക്രിയകളിലും സുതാര്യത വര്‍ദ്ധിപ്പിക്കുക, ബ്രിട്ടീഷ്, അമേരിക്കന്‍ പാഠ്യപദ്ധതികള്‍, ഇന്റര്‍നാഷണല്‍ ബാക്കലൗറിയേറ്റ്, തുടങ്ങിയ ഒന്നിലധികം സംവിധാനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് വിദ്യാഭ്യാസ വൈവിധ്യത്തെ പിന്തുണയ്ക്കുക എന്നിവയാണ് പുതിയ ഗൈഡിന്റെ ലക്ഷ്യം.
2023 ഡിസംബര്‍ മുതല്‍ 2025 ജൂണ്‍ വരെ നീണ്ടുനിന്ന സൂക്ഷ്മമായ പ്രക്രിയയിലൂടെയാണ് ഗൈഡ് പൂര്‍ത്തിയാക്കിയത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
