ഖത്തറിലെ വിവിധ റോഡുകള്‍ നാളെമുതല്‍ അടച്ചിടും

1q 34

ദോഹ: ഖത്തറിലെ വിവിധ റോഡുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഈ വാരാന്ത്യം മുതല്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ അറിയിച്ചു.

സല്‍വയില്‍ നിന്ന് വാദി മുഷൈരിബ് ഇന്റര്‍സെക്ഷനിലേക്ക് വരുന്ന ജാബര്‍ ബിന്‍ അഹമ്മദ് ഇന്റര്‍സെക്ഷന് സമീപമുള്ള രണ്ട് പാതകള്‍ നാളെ, സെപ്റ്റംബര്‍ 12 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ സെപ്റ്റംബര്‍ 13 ശനിയാഴ്ച രാവിലെ 7 മണി വരെ അടച്ചിടും.

ലെജ്ബൈലാത്ത് ഇന്റര്‍ചേഞ്ചില്‍ നിന്ന് അല്‍ മര്‍ഖിയ സ്ട്രീറ്റിലെ ഒനൈസ ഇന്റര്‍ചേഞ്ചിലേക്ക് വരുന്ന ഒരു സിംഗിള്‍ ലെയ്ന്‍, ഇടത്തേക്ക് തിരിയുന്ന ലെയ്ന്‍ എന്നിവ നാളെ, സെപ്റ്റംബര്‍ 12 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ സെപ്റ്റംബര്‍ 13 ശനിയാഴ്ച രാവിലെ 7 മണി വരെ അടച്ചിടും. ഈ സമയത്ത് വാഹനങ്ങള്‍ ലെഖ്വെയര്‍ ഇന്റര്‍ചേഞ്ചിലേക്ക് വഴിതിരിച്ചുവിടും.

മര്‍ഖിയ സ്ട്രീറ്റില്‍ നിന്ന് ടെലിവിഷന്‍ സ്ട്രീറ്റിലേക്ക് വരുന്ന അല്‍-ജാമിയ സ്ട്രീറ്റിലെ രണ്ട് ഇടത് പാതകള്‍ സെപ്റ്റംബര്‍ 13 ശനിയാഴ്ച രാത്രി 11 മണി മുതല്‍ 2025 സെപ്റ്റംബര്‍ 18 വ്യാഴാഴ്ച പുലര്‍ച്ചെ 5 മണി വരെ പൂര്‍ണ്ണമായും അടച്ചിടും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading