ദോഹ: ഖത്തറില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. സെപ്റ്റംബര്‍ 9 ന് നടന്ന ആക്രമണത്തില്‍ ആഭ്യന്തര സുരക്ഷാ സേനയിലെ (ലെഖ്വിയ) വാറന്റ് കോര്‍പ്പറല്‍ ബദര്‍ സാദ് മുഹമ്മദ് അല്‍-ഹുമൈദി അല്‍-ദോസാരി ഉള്‍പ്പെടെ രണ്ട് മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മയ്യിത്ത് പ്രാര്‍ത്ഥന ഇന്ന്, സെപ്റ്റംബര്‍ 11 ന് നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇന്ന്, സെപ്തംബര്‍ 11, വ്യാഴാഴ്ച അസര്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ വഹാബ് പള്ളിയിലായിരിക്കും പ്രാര്‍ത്ഥന നടക്കുക. സംസ്‌കാരം മെസൈമീര്‍ സെമിത്തേരിയില്‍ നടക്കും.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മന്ത്രാലയം അഗാധമായ അനുശോചനം രേഖപ്പെടുത്തി. രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയിലെ നിരവധി അംഗങ്ങള്‍ താമസിക്കുന്ന ഒരു റെസിഡന്‍ഷ്യല്‍ കോമ്പൗണ്ട് ലക്ഷ്യമിട്ട് ഇന്നലെ, ചൊവ്വാഴ്ചയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
