തിരുവനന്തപുരം: വിമാനത്തിലെ ശുചിമുറിക്കുള്ളില്‍ വച്ച് പുകവലിച്ച യാത്രക്കാരനെ സുരക്ഷാ സേന പിടികൂടി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെ വലിയതുറ പൊലീസിന് കൈമാറി. ബുധനാഴ്ച്ച വൈകീട്ട് 7.30ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം.
വിമാനത്തില്‍ പുകവലിച്ചതിന് പിന്നാലെ അലാറം അടിച്ചു. ഇതോടെയാണ് ഇയാള്‍ ശുചിമുറിക്കകത്ത് വച്ച് പുകവലിച്ച വിവരം പുറത്തറിഞ്ഞത്. ഇതേതുടര്‍ന്ന് ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് സുരക്ഷാസേന ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
