ഖത്തറിൽ തലബാത്തിന് ഒരാഴ്ചത്തെ വിലക്ക്

InShot 20250910 150507930

ദോഹ: ഖത്തറിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമായ തലബാത്തിന് വിലക്ക് ഏർപ്പെടുത്തി വാണിജ്യ വ്യവസായ മന്ത്രാലയം (MoCI). ഒരാഴ്ച സേവനങ്ങൾ നിർത്തി അടച്ചുപൂടടാൻ മന്ത്രാലയം ഉത്തരവിട്ടു.

2008 ലെ ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച നിയമ നമ്പർ (8) ലെ ആർട്ടിക്കിൾ (7), (11) എന്നിവ ലംഘിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ആവർത്തിച്ചുള്ള നിയമ ലംഘനങ്ങളും കമ്പനിക്കെതിരെ ഒന്നിലധികം സാധുതയുള്ള പരാതികളും ലഭിച്ചതായും വാണിജ്യ മന്ത്രാലയം അറിയിച്ചു.

കമ്പനി ഉപഭോക്താക്കളെ വഞ്ചിക്കുകയും നിയമവിരുദ്ധമായി പണം നേടുകയും ചെയ്യുന്നതിന് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ അടങ്ങിയ സാധനങ്ങൾ പ്രദർശിപ്പിച്ചു. തലബാത്ത് സർവീസസ് കമ്പനി സേവനങ്ങൾ ഉറപ്പ് നൽകുന്നതിൽ പരാജയപ്പെട്ടതും മറ്റൊരു ലംഘനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • സൽവാ റോഡിൽ ഗതാഗത നിയന്ത്രണം

  • ഇന്ത്യന്‍ എംബസിയിൽ അടിയന്തിര കോണ്‍സുലാര്‍ ക്യാമ്പ്

  • ഖത്തറില്‍ ‘മധുര ടാക്‌സ്’ ജൂലൈ ആറ് മുതല്‍ നടപ്പിലാകും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading